subhiksha

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും 20 രൂപയ്ക്ക് ഊണുമായി സുഭിക്ഷാ ഹോട്ടലുകൾ.​ ഗ്രാമ പ്രദേശങ്ങളിലെ ആയിരം റേഷൻ കടകളിൽ പണം പിൻവലിക്കാനുള്ള എ.ടി.എം സൗകര്യം.സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് വിഷുക്കൈനീട്ടമായി ഭക്ഷ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളാണിത്.

ഭക്ഷ്യക്കിറ്റ് വഴി ഒന്നാം പിണറായി സർക്കാർ ജനപ്രീതി നേടിയെങ്കിൽ,​ സ്മാർട്ട് റേഷൻ കടകൾവഴി സാധാരണക്കാർക്കുള്ള സേവനം കൂടുതൽ വിപുലപ്പെടുത്തുകയാണ് രണ്ടാം പിണറായി സർക്കാർ.

ബാങ്കിംഗ് സൗകര്യം കുറവായ ഗ്രാമ പ്രദേശങ്ങളിൽ റേഷൻകടകളിലെ ഇ- പോസ് മെഷീനിൽ ബാങ്കിംഗ് ഇടപാടും കൂടി ഉൾപ്പെടുത്താൻ ബാങ്കുകളുമായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ തീരുമാനമായി. നിലവിലെ റേഷൻ കാ‌ർഡിന് പകരം എ.ടി.എം കാർഡിലുള്ളതുപോലെ ചിപ്പ് ഘടിപ്പിച്ച് ബാങ്കുമായി ബന്ധപ്പെടുത്തുന്ന സ്മാർട്ട് കാർഡുകളാക്കും. എസ്.ബി.ഐ,​ ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാണ് എ.ടി.എം സേവനം നടപ്പിലാക്കുക. ഇതിനുവേണ്ട പരിശീലനം റേഷൻ കട ലൈസൻസികൾക്ക് നൽകും. ഓരോ ഇടപാടിന്റെയും കമ്മിഷൻ ലൈസൻസിയുടെ അക്കൗണ്ടിലെത്തും.

സ്മാർട്ട് കടകളിലെ

മറ്റ് സേവനങ്ങൾ

വൈദ്യുതി ബില്ലുകൾ,​ വാട്ടർ ബില്ലുകൾ എന്നിവ അടയ്ക്കാം

​ മാവേലി സ്റ്റോർ സമീപമില്ലാത്ത ഗ്രാമങ്ങളിലെ റേഷൻ കടകൾ ചെറു മാവേലി സ്റ്റോറുകളാവും.

സപ്ലൈകോ ഇവിടെ ഉൽപ്പന്നങ്ങൾ എത്തിക്കും. കമ്മിഷൻ വ്യാപാരിക്ക് ലഭിക്കും

സുഭിക്ഷം

ജനപ്രീയം

ഇതിനകം ആരംഭിച്ച അഞ്ച് സുഭിക്ഷ ഹോട്ടലുകൾക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് എല്ലാ മണ്ഡലങ്ങളിലും തുടങ്ങുന്നത്. 20 രൂപ ഊണിൽ അഞ്ച് രൂപ സർക്കാർ സബ്സിഡിയായി നൽകും. ആദ്യഘട്ടമായി 14 ജില്ലാ കേന്ദ്രങ്ങളിലും, തുടർന്ന് 140 നിയോജകമണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകൾ തുറക്കും.

പ്രവർത്തനം

ഇങ്ങനെ

ഹോട്ടലുകൾക്ക് കിലോയ്ക്ക് 10.90 രൂപയ്ക്ക് സപ്ലൈകോ അരി

 പലവ്യജ്‌ഞനങ്ങളും വിലക്കുറവിൽ

കുടുംബശ്രീ,​ വനിതാ കൂട്ടായ്മകൾ,​ സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് നടത്തിപ്പ് ചുമതല

'റേഷൻ വ്യാപാരികൾക്കും, പൊതുജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് സ്മാർട്ട് പരിഷ്കാരങ്ങൾ. സുഭിക്ഷ പദ്ധതി ജനങ്ങളെയാകെ മുന്നിൽക്കണ്ടാണ് ''

-ജി.ആർ.അനിൽ,​

ഭക്ഷ്യ മന്ത്രി