തിരുവനന്തപുരം: ആറ്റുകാൽ ദർശനത്തിന് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയ കളക്ടറുടെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് ശിവസേന കത്ത് നൽകി. സംസ്ഥാന സെക്രട്ടറി അഡ്വ. പേരൂർക്കട ഹരികുമാറാണ് കത്തയച്ചത്.

പരിശോധന നിർബന്ധമാക്കണമെന്നാണ് തീരുമാനമെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ചുകൊണ്ട് ക്ഷേത്രപരിസരത്തു സൗജന്യ ആന്റിജൻ പരിശോധനക്ക് ജില്ലാഭരണകൂടം തയ്യാറാകണം. മറിച്ചുള്ള തീരുമാനം സാധാരണക്കാരായ ഭക്തജനങ്ങൾക്ക് തിരിച്ചടിയാകുമെന്നും ആരാധന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും ശിവസേന ആരോപിച്ചു.