
കൊച്ചി: ഇടപ്പള്ളി ചമ്പാടിവീട്ടിൽ കൃഷ്ണൻകുട്ടിമേനോന്റെയും തിരുവനന്തപുരം കാണവിള വീട്ടിൽ പാറുക്കുട്ടി അമ്മയുടെയും മകൻ കെ. നീലകണ്ഠൻ (87) ബംഗളുരുവിൽ നിര്യാതനായി. ഇന്ത്യൻ റെയിൽവേയിലും സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിലും ഡിവിഷണൽ മാനേജർ, എക്‌സിക്യുട്ടീവ് ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അംഗവൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തൃപ്പൂണിത്തുറ കുരീക്കാട് ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കാൻ നേതൃത്വം നൽകുകയും ദീർഘകാലം അതിന്റെ ചെയർമാൻ എമിരറ്റസായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ഇന്ദിര (ഭാർഗപത്മം). മക്കൾ: കൃഷ്ണൻ (മുംബയ്), പത്മജ (ബംഗളുരു). മരുമക്കൾ: ലക്ഷ്മി, അളകനന്ദനൻ. സഹോദരങ്ങൾ: ഡോ. ശങ്കരൻ (റിട്ട. സർജൻ, ഗവ. മെഡിക്കൽ കോളേജ്), പരേതയായ കാർത്ത്യായിനി.