d

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആർ.സി.സിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്‌തു.

ആറ്റുകാൽ ദേവീക്ഷേത്രം ട്രസ്റ്റ് മുൻ പ്രസിഡന്റ് വി.എൽ. വിനോദ് വിതരണം നിർവഹിച്ചു. അയിലം ഉണ്ണിക്കൃഷ്ണൻ, കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ, മാദ്ധ്യമപ്രവർത്തകൻ സന്തോഷ് രാജശേഖരൻ, കെ.എച്ച് ഹോട്ടൽ ഉടമ മനോജ് എന്നിവർ പങ്കെടുത്തു.