attukal

സർക്കാർ നിയന്ത്രണങ്ങളിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണത്തേതിനു സമാനമായി ഇത്തവണയും ആറ്റുകാൽ പൊങ്കാല അർപ്പിക്കൽ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു.

17ന് രാവിലെ 10.50ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. അതേ സമയം തന്നെ വീടുകളിൽ ഭക്തർ പൊങ്കാല അടുപ്പിൽ തീ പകരും.

സർക്കാർ ഉത്തരവനുസരിച്ച് ഇന്നലെ മുതൽ ക്ഷേത്ര ദർശനത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.18 വയസ്സിന് മുകളിൽ പ്രായമുളളവർക്കാണ് പ്രവേശനം. ദർശനത്തിനെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവായ സർട്ടിഫിക്കറ്റോ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റോ ഹാജരാക്കണം. രോഗലക്ഷണങ്ങളില്ലാത്ത, 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം ദർശനം നടത്താം.

അതേ സമയം സർക്കാ‌ർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിയന്ത്രണം പിൻവലിക്കണമെന്ന് നിരവധി സംഘടകൾ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ കൊവിഡ് വ്യാപനത്തിൽ കുറവുണ്ടായാൽ നിയന്ത്രണത്തിൽ അയവ് വരുത്തിയേക്കും.