കുഴിവിള : കരിമണൽ ഇളംപുളിങ്ങൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ കുംഭം ഉത്രം മഹോത്സവം 16 മുതൽ 19 വരെ നടക്കും. 16ന് രാവിലെ 5.30ന് കൂട്ടുഗണപതിഹോമം, 7ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 6ന് ഭഗവതിസേവ. 17ന് രാവിലെ 5ന് ചെണ്ടമേളം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.30ന് നാഗരൂട്ട്, പുള്ളുവൻപാട്ട്, 11.15ന് ശാസ്താംപാട്ടും കളമെഴുത്തും, വൈകിട്ട് 5.30ന് സോപാനസംഗീതം, 7ന് ശാസ്താംപാട്ട്, 8ന് കളമഴിക്കൽ. 18ന് രാവിലെ 5ന് നിർമ്മാല്യം, വൈകിട്ട് 5.30ന് സോപാനസംഗീതം, 8ന് അത്താഴപൂജ, രാത്രി 7 മുതൽ ഭക്തിഗാനമേള. 19ന് രാവിലെ 8.30ന് തുലാഭാരം, 9ന് നവകപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, 9.30ന് പണ്ടാരഅടുപ്പിൽ പൊങ്കാല, 11ന് നാഗരൂട്ട്, പുള്ളുവൻപാട്ട്, വൈകിട്ട് 5ന് ചെണ്ടമേളം, പഞ്ചവാദ്യം, 6.30ന് അലങ്കാരദീപാരാധന, താലപ്പൊലിയോടുകൂടി എഴുന്നള്ളത്ത് തുടർന്ന് നായവയ്പ്, രാത്രി 8 മുതൽ നാടൻപാട്ട്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കെ. നാരായണരുവും ക്ഷേത്ര മേൽശാന്തി ദീപാംങ്കുരൻ പോറ്റിയും കാർമ്മികത്വം വഹിക്കും.