d

നെടുമങ്ങാട്: ഉഴമലയ്‌ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ മുൻ ഹെ‌ഡ്മാസ്റ്റർ ബി. സജീവ് അനുസ്‌മരണം പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്നു. കവി ഗിരീഷ് പുലിയൂർ, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ. ലളിത, ബ്ലോക്ക്‌ മെമ്പർ കണ്ണൻ എസ്. ലാൽ, വാർഡ് മെമ്പർ എൽ. മഞ്ജു, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ഇ. ജയരാജ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം പാറയിൽ മധു, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ്. ഗോപകുമാർ, സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ്‌ ടി.കെ. ശ്രീകുമാർ, ഗ്രന്ഥശാല പ്രസിഡന്റ്‌ കെ.എസ്. സുജിലാൽ, സെക്രട്ടറി എൽ. സൈമൺ, ടി.രതീഷ് , എസ്. ഷാജു, ചക്രപാണിപുരം സുരേഷ്, ജി. ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.