adaravu-2022

പാറശാല:കലാകാരന്മാരെ ആദരിക്കുന്നതിനായി ആറയൂർ സി.വി.ആർ ആർട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ്- 2022 കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു.ആർട്സ് പ്രസിഡന്റ് വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു.കലാകാരന്മാർക്കുള്ള പ്രശസ്‌തി പത്രം വിതരണം ചെയ്തു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു.ആർട്സിന്റെ ജനറൽ സെക്രട്ടറി മോഹൻകുമാർ,ആറയൂർ സ്‌കൂൾ പ്രിൻസിപ്പൽ കെ.ലൈലാസ്,ചെങ്കൽ ഋഷികേശൻ നായർ തുടങ്ങിയവർ സംസാരിച്ചു.