
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് 10 കിലോ കഞ്ചാവുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ. വെള്ളനാട് പുനലാൽ സ്വദേശി ഫെറോസ് (42), അരളിമൂട് മൂലച്ചാൽക്കോണം പുത്തൻവീട് സ്വദേശി അനൂപ് (35), നെയ്യാറ്റിൻകര കടവത്താരം സ്വദേശി ഹരിസുദൻ (41) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി കാറും പൊലീസ് പിടിച്ചെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.