vineetha

തിരുവനന്തപുരം: വിനിത കേസിൽ മൊഴികൾ മാറ്റിയും മൗനം നടിച്ചും രാജേന്ദ്രൻ പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. തെളിവെടുപ്പിനും വിശദമായി ചോദ്യം ചെയ്യാനും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് രാജേന്ദ്രന്റെ മറുപടി. പേരൂർക്കട സി.ഐ സജികുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വിനിതയെ കൊലപ്പെടുത്തിയ കത്തിയും കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും മുട്ടടയിൽ ഉപേക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ച രാജേന്ദ്രൻ ഇന്നലെ മൊഴിമാറ്റി.

സംഭവം നടന്ന ദിവസം ചായക്കടയിലെ വേസ്റ്റിൽ തള്ളിയെന്ന് ഒരിക്കൽ പറഞ്ഞെങ്കിലും പിന്നീട് തമിഴ്നാട്ടിലെ താമസ സ്ഥലത്തിന് സമീപത്താണെന്ന് മാറ്റിപ്പറഞ്ഞു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എവിടെയോ ഉപേക്ഷിച്ചെന്ന നിലയിലാണ് ഒടുവിലത്തെ മറുപടി.

കൊലയ്ക്ക് ഉപയോഗിച്ച ആയുധവും സംഭവസമയത്ത് ധരിച്ചിരുന്ന ഷർട്ടും, ദൃക്‌സാക്ഷികളില്ലാത്ത കേസിൽ നിർണായക തെളിവായിരിക്കെ ഇവ രണ്ടും കണ്ടെത്തുകയെന്നത് പൊലീസിന് പരമപ്രധാനമാണ്. നിലവിൽ നാല് കൊലപാതകക്കേസുകളിൽ പ്രതിയായ രാജേന്ദ്രന് തെളിവുകൾ തനിക്കെത്രമാത്രം ദോഷം ചെയ്യുമെന്ന കാര്യത്തിൽ നല്ലധാരണയുള്ള ആളാണ്. കേസിൽ താൻ പിടിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലാത്ത രാജേന്ദ്രൻ ഇനി കേസിൽ നിന്ന് തടിയൂരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

അന്വേഷണവും തെളിവെടുക്കലുമായി നിസഹകരിച്ച് തനിക്കെതിരായ തെളിവുകൾ കോടതിയിലെത്തുന്നത് തടഞ്ഞാൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്ന ചിന്തയിലാകാം ഇയാൾ ഇങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് കരുതുന്നു. കൃത്യമായ രേഖകളും തെളിവുകളും ബോദ്ധ്യപ്പെടുത്തിയുള്ള ചോദ്യങ്ങൾക്ക് മാത്രമാണ് ഇയാൾ കൃത്യമായി മറുപടി നൽകുന്നത്. മറ്റ് ചോദ്യങ്ങളോട് മൗനം നടിക്കുകയോ പരസ്പര വിരുദ്ധമായ മറുപടി നൽകി തെറ്റിദ്ധരിപ്പിക്കുകയുമാണ് രീതി. വിനിതയുടെ മാല പണയം വച്ച് വാങ്ങിയ 90,000 രൂപയുടെ വിനിയോഗമുൾപ്പെടെ പലതിലും രാജേന്ദ്രൻ പറയുന്ന വിവരങ്ങൾ കണ്ണടച്ച് വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മാലയിലുണ്ടായിരുന്ന ലോക്കറ്റ് ധനകാര്യ സ്ഥാപനത്തിൽ ഈട് വച്ച കൂട്ടത്തിലില്ല. ലോക്കറ്റെവിടെയെന്ന ചോദ്യത്തിന് മാലയിൽ ലോക്കറ്റുണ്ടായിരുന്നില്ലെന്നും അറിയില്ലെന്നും മറ്റുമാണ് ഇയാൾ ഉത്തരം നൽകുന്നത്.

വിനിതയുടെ മാല പണയം വച്ച പണത്തിൽ കുറച്ച് സുഹൃത്തിന് കടം വീട്ടിയെന്നും ബാക്കി വനിതാ സുഹൃത്തിന് നൽകിയെന്നുമാണ് ഇയാൾ കഴിഞ്ഞ ദിവസം പറഞ്ഞത്.

ക​സ്റ്റം​സ് ​ഓ​ഫീ​സ​റെ​യും​ ​കു​ടും​ബ​ത്തെ​യും​ ​വ​ക​വ​രു​ത്തി​യ​ത് ​അ​തി​ക്രൂ​ര​മാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന്ന​മൂ​ട്ടി​യ​ ​കൈ​ക്ക് ​ത​ന്നെ​ ​ആ​ദ്യം​ ​ക​ടി​ച്ചാ​ണ് ​വി​നി​ത​ ​കൊ​ല​ക്കേ​സ് ​പ്ര​തി​ ​രാ​ജേ​ന്ദ്ര​ൻ​ ​ക്രി​മി​ന​ലാ​യ​ത്.​ ​രാ​ജേ​ന്ദ്ര​നെ​ ​കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ​ ​സ്നേ​ഹി​ച്ചി​രു​ന്ന​യാ​ളാ​യി​രു​ന്നു​ ​രാ​ജേ​ന്ദ്ര​ന്റെ​ ​കൈ​യാ​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​ക​സ്റ്റം​സ് ​ഓ​ഫീ​സ​ർ​ ​സു​ബ്ബ​യ്യ.​ ​പാ​വ​പ്പെ​ട്ട​ ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​ ​രാ​ജേ​ന്ദ്ര​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള​ ​പ​ണം​ ​ന​ൽ​കി​യി​രു​ന്ന​ത് ​ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.​ ​സ്കൂ​ൾ,​​​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ത്തി​നെ​ല്ലാം​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കി​യ​ ​സു​ബ്ബ​യ്യ,​ ​രാ​ജേ​ന്ദ്ര​നെ​ ​ധ​ന​ത​ത്വ​ശാ​സ്ത്ര​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ദ​ര​ ​ബി​രു​ദ​ധാ​രി​യാ​ക്കി.​ ​തു​ട​ർ​ന്ന് ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​എം.​ബി.​എ​ ​പ​ഠ​ന​ത്തി​നും​ ​ടീ​ച്ചേ​ഴ്സ് ​ട്രെ​യി​നിം​ഗി​ൽ​ ​ഡി​പ്ളോ​മ​ ​ക​ര​സ്ഥ​മാ​ക്കാ​നും​ ​സ​ഹാ​യി​ച്ചു.
വി​വാ​ഹി​ത​നാ​യി​രു​ന്നെ​ങ്കി​ലും​ ​മ​ക്ക​ളി​ല്ലാ​തി​രു​ന്ന​ ​സു​ബ്ബ​യ്യ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യെ​ ​ദ​ത്തെ​ടു​ത്ത് ​വ​ള​ർ​ത്തി​യ​തോ​ടെ​ ​രാ​ജേ​ന്ദ്ര​ന് ​ഇ​യാ​ളോ​ട് ​നീ​ര​സം​ ​തോ​ന്നി.​ ​ത​നി​ക്ക് ​ല​ഭി​ച്ചി​രു​ന്ന​ ​സ​ഹാ​യം​ ​നി​ല​യ്ക്കു​മെ​ന്ന​ ​സം​ശ​യ​മാ​ണ് ​ഇ​തി​ന് ​കാ​ര​ണ​മാ​യ​ത്.​ ​ഇ​തി​ലു​ള്ള​ ​ദേ​ഷ്യം​ ​മ​ന​സി​ൽ​ ​കൊ​ണ്ടു​ന​ട​ന്ന​ ​രാ​ജേ​ന്ദ്ര​ൻ​ ​സു​ബ്ബ​യ്യ​യേ​യും​ ​കു​ടും​ബ​ത്തെ​യും​ ​വ​ക​വ​രു​ത്തി​ ​സ്വ​ത്തു​ക്ക​ൾ​ ​കൈ​ക്ക​ലാ​ക്കാ​മെ​ന്ന് ​ക​രു​തി.​ ​സു​ബ്ബ​യ്യ​യ്ക്കും​ ​കു​ടും​ബ​ത്തി​നു​മൊ​പ്പം​ ​പ​ല​യി​ട​ത്തും​ ​യാ​ത്ര​ ​ചെ​യ്യാ​റു​ണ്ടാ​യി​രു​ന്ന​ ​രാ​ജേ​ന്ദ്ര​ൻ​ ​ഒ​രി​ക്ക​ൽ​ ​സു​ബ്ബ​യ്യ​യു​മാ​യി​ ​കാ​റി​ൽ​ ​പു​റ​ത്തു​പോ​യി.​ ​വി​ജ​ന​മാ​യ​ ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ​ ​ഒ​രു​കാ​ര്യം​ ​സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന​ ​പേ​രി​ൽ​ ​കാ​റി​ൽ​ ​നി​ന്ന് ​പു​റ​ത്തേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം​ ​ക​ഴു​ത്തി​ൽ​ ​കു​ത്തി​ ​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​സു​ബ്ബ​യ്യ​യു​ടെ​ ​വീ​ട്ടി​ൽ​ ​മ​ട​ങ്ങി​വ​ന്ന​ ​രാ​ജേ​ന്ദ്ര​ൻ​ ​സു​ബ്ബ​യ്യ​യു​ടെ​ ​ഭാ​ര്യ​യോ​ടും​ ​വ​ള​ർ​ത്തു​മ​ക​ളോ​ടും​ ​സാ​ർ​ ​അ​ല്പം​ ​താ​മ​സി​ക്കു​മെ​ന്ന് ​പ​റ​ഞ്ഞു.​ ​വ​ള​ർ​ത്തു​മ​ക​ളെ​ ​അ​ടു​ക്ക​ള​യി​ലേ​ക്ക് ​വെ​ള്ള​മെ​ടു​ക്കാ​ൻ​ ​പ​റ​ഞ്ഞു​വി​ട്ട​ശേ​ഷം​ ​ഭാ​ര്യ​യേ​യും​ ​ക​ഴു​ത്ത​റു​ത്ത് ​കൊ​ന്നു.
വെ​ള്ള​വു​മാ​യി​ ​തി​രി​കെ​ ​വ​ന്ന​ ​കു​ട്ടി​യെ​ ​നി​ല​ത്ത​ടി​ച്ചു​മാ​ണ് ​കൊ​ന്ന​ത്.​ ​ക്രൂ​ര​മാ​യ​ ​ഈ​ ​കൂ​ട്ട​ക്കൊ​ല​യി​ൽ​ ​ര​ണ്ട് ​കേ​സു​ക​ളാ​യാ​ണ് ​രാ​ജേ​ന്ദ്ര​നെ​തി​രെ​ ​കൊ​ല​ക്കു​റ്റം​ ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​പി​ന്നീ​ട് ​ത​മി​ഴ്നാ​ട്ടി​ൽ​ ​ക​വ​ർ​ച്ച​യ്ക്കാ​യി​ ​മ​റ്റൊ​രു​ ​കൊ​ല​പാ​ത​കം​ ​കൂ​ടി​ ​ന​ട​ത്തി​യ​ ​രാ​ജേ​ന്ദ്ര​ൻ​ 2016​ൽ​ ​ജാ​മ്യം​ ​നേ​ടി​ ​പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷ​മാ​ണ് ​വെ​ള്ള​മ​ട​യി​ൽ​ ​നി​ന്ന് ​കാ​വ​ൽ​കി​ണ​റി​ലേ​ക്ക് ​താ​മ​സം​ ​മാ​റി​യ​ത്.​ ​പി​ന്നീ​ട് ​കേ​ര​ള​ത്തി​ലെ​ത്തി​യ​ ​രാ​ജേ​ന്ദ്ര​ൻ​ ​വി​നി​ത​ ​കൊ​ല​ക്കേ​സി​ലാ​ണ് ​പി​ടി​ക്ക​പ്പെ​ട്ട​ത്.​ ​തൃ​ശൂ​ർ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ ​ആ​ലീ​സെ​ന്ന​ ​യു​വ​തി​യെ​ ​കൊ​ല​പ്പെ​ടു​ത്തി​ ​ക​വ​ർ​ച്ച​ ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ലും​ ​രാ​ജേ​ന്ദ്ര​നോ​ട് ​സാ​മ്യ​മു​ള്ള​ ​ഒ​രാ​ൾ​ക്കെ​തി​രെ​യാ​ണ് ​ക്രൈം​ബ്രാ​‍​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​അ​തും​ ​രാ​ജേ​ന്ദ്ര​ൻ​ ​ത​ന്നെ​യാ​ണോ​യെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​ക്രൈം​ബ്രാ​ഞ്ചും​ ​മ​റ്റ് ​തെ​ളി​വു​ക​ൾ​ ​കൂ​ടി​ ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഇ​യാ​ളെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.