1

പോത്തൻകോട്: ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതികളായ രണ്ടു പേർ കൂടി പിടിയിൽ. പോത്തൻകോട് സ്വദേശി ഷുക്കൂർ, അയിരൂപ്പാറ സ്വദേശി മനോജ് എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷുക്കൂറിനെ പെരുമാതുറയിൽ നിന്നും, മനോജിനെ ചെമ്പൂരിൽ നിന്നുമാണ് പിടികൂടിയത്. കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് മനോജ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പലിശ മുടങ്ങിയതിനെ തുടർന്ന് പോത്തൻകോട് സ്വദേശിയായ നസീമിനെ തട്ടിക്കൊണ്ടുപോയി പൊട്ടക്കിണറ്റിൽ കെട്ടിത്തൂക്കി മർദ്ദിച്ചത്.

ഷുക്കൂറാണ് പണം തിരികെ വാങ്ങാനായി സംഘത്തിന് ക്വട്ടേഷൻ നൽകിയത്. ഇതിനായി പതിനായിരം രൂപ ക്വട്ടേഷൻ സംഘത്തിന് അഡ്വാൻസ് നൽകിയിരുന്നതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഷുക്കൂർ വെളിപ്പെടുത്തി. സംഭവത്തിൽ മൂന്ന് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

ക്യാപ്ഷൻ: അറസ്റ്റിലായ ഷുക്കൂറും മനോജും