general

ബാലരാമപുരം: കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി നേമം സർക്കാർ യു.പി.എസിൽ സ്ഥാപിച്ച ഔഷധ സസ്യോദ്യാനത്തിലെ ചെടികൾക്ക് നാമകരണ ബോർഡുകൾ സ്ഥാപിച്ചു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സ്കൂൾ വളപ്പിൽ ഔഷധസസ്യത്തോട്ടം നിർമ്മിച്ചത്. 50 ലേറെ സസ്യങ്ങൾ ആദ്യഘട്ടത്തിൽ നട്ടുവളർത്തി. തുടർന്നാണ് സസ്യങ്ങൾക്ക് നാമകരണ ബോർഡുകൾ സ്ഥാപിച്ചത്. പ്രകൃതിയെ അറിയാം പദ്ധതിയുടെ ഭാഗമായി കുട്ടികൾ രജിസ്റ്റർ തയാറാക്കും വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി തുടങ്ങിയ സസ്യങ്ങളും ഉദ്യാനത്തിലുണ്ട്. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സ്മിതി അദ്ധ്യക്ഷൻ സി.ആർ. സുനു ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വി. മനു, വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ്, ഗ്രാമ പഞ്ചായത്തംഗം ഇ.ബി. വിനോദ്, ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ എന്നിവർ പങ്കെടുത്തു.