operation-silencer

സൈലൻസറിൽ മാറ്റംവരുത്തിയ വാഹനങ്ങൾക്കെതിരെ നടപടി

തിരുവനന്തപുരം: സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പിടി കൂടുന്നതിന് മോട്ടോർ വാഹന വകുപ്പ് ഇന്നു മുതൽ പ്രത്യേക പരിശോധന നടത്തും. ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ 18 വരെയാണ് പരിശോധന.

പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാൻഡിൽ ബാർ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തൽ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും. മാറ്റം വരുത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എല്ലാ വിഭാഗത്തിലെയും വെഹിക്കിൾ ഇൻസ്‌പെക്ടർമാരോട് പരിശോധനയ്ക്കിറങ്ങാൻ അഡീഷനൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ നിർദ്ദേശിച്ചു.