
ഹരിപ്പാട് : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പള്ളിപ്പാട് അകംകൂടി മുതുകാട് തെക്കതിൽ അരവിന്ദ( 45) നെ ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത് . 2018 ഒക്ടോബർ മുതൽ പലതവണയായി പത്തോളം ആളുകളുടെ കയ്യിൽ നിന്നും അൻപതിനായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയത് . ദേവസ്വം ബോർഡ്, ബിവറേജസ് കോർപ്പറേഷൻ, കയർബോർഡ്, കണ്ണൂർ എയർപോർട്ട്, ചേർത്തല ഓട്ടോകാസ്റ്റ് എന്നിവിടങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .