
അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സുരക്ഷാ ജീവനക്കാരെ രോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയ 14കാരി മർദ്ദിച്ചതായി പരാതി. ഒമ്പതാം വാർഡിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പുന്നപ്ര പീടികയിൽ വീട്ടിൽ ജോയൽ മേരി, കാക്കാഴം വെളിയിൽ വീട്ടിൽ റിനി എന്നിവർക്കാണ് മർദ്ദനമേറ്റത്. 16 വയസുള്ള സഹോദരിക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു പെൺകുട്ടി. ശനിയാഴ്ച പകൽ 11.30 ഓടെ പെൺകുട്ടിയെ കാണാൻ ഒരു യുവാവ് എത്തിയപ്പോൾ ചോദ്യം ചെയ്തതിൽ പ്രകോപിതയായാണ് സുരക്ഷാ ജീവനക്കാരെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്.
തലക്ക് അടിയേറ്റ റിനിക്ക് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്നും, ജോയൽ മേരിക്ക് അടിവയറ്റിൽ വേദനയുണ്ടായതു മൂലവും ആശുപത്രിയിൽ പ്രവേശിപ്പിച്ചു തന്നെ മർദ്ദിച്ചെന്നു കാട്ടി 14 കാരിയും ചികിത്സ തേടി. പെൺകുട്ടിക്കെതിരെ സുരക്ഷാ ജീവനക്കാർ പൊലീസിലും സുരക്ഷാ ജീവനക്കാർക്കെതിരെ പെൺകുട്ടി ബാലാവകാശ സംരക്ഷണ സമിതിയിലും പരാതി നൽകി.