ബാലരാമപുരം:വിഴിഞ്ഞം തുഖമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് കാട്ടുകുളം- പനയത്തെരുവ് – തണ്ണിക്കുഴി ഭൂഗർഭ റെയിൽവെയുടേയും, ലിങ്ക് റോഡിന്റെയും അലൈൻമെന്റിലെ ആശങ്കകൾ പരിഹരിക്കണമെന്ന് സി.പി.ഐ വടക്കേവിള ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ശിവപ്രസാദ് രക്തസാക്ഷി പ്രമേയവും അരുൺകുമാർ അനുശോചനവും അറിയിച്ചു. മുതിർന്ന നേതാവ് സദാനന്ദൻ പതാക ഉയർത്തി.എം.ശ്രീകണ്ഠൻ നായർ,ഭഗവതിനട സുന്ദർ, എസ്.എസ്.സുരേഷ് മിത്ര,എൻ.ടി.ഭുവനചന്ദ്രൻ,വൈ.ബീന,തുമ്പോട് സുധാകരൻ,കെ.സതീഷ് ബാബു, എം.മഹേഷ് കുമാർ,സരിത എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു.പുതിയ സെക്രട്ടറിയായി രത്നാകരനേയും അസി.സെക്രട്ടറിയായി ഷാജിയേയും സമ്മേളനം തിരഞ്ഞെടുത്തു.