photo

നെടുമങ്ങാട്:ആറുമാസം പ്രായമുളള ഋതികയ്ക്കായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടി സമാഹരിച്ച അറുപത് ലക്ഷം രൂപ കുടുംബത്തിനു കൈമാറി.മന്ത്രി ജി.ആർ അനിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചേർന്നാണ് കൈമാറിയത്.നെടുമങ്ങാട് കരിപ്പൂർ സ്വദേശികളായ ശ്യാം ലാലിന്റെയും അമിതാ കൃഷ്ണയുടെയും മകളാണ് ഋതിക.ലൂക്കോസൈറ്റ് അ‌ഡിഷൻ ഡെഫിനിഷ്യാ എന്ന ജനിതക രോഗമാണ് ഋതികയ്ക്ക്.മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഏകപരിഹാരം.മാദ്ധ്യമ വാർത്തകളെ തുടർന്ന് പൊതുപ്രവർത്തകനായ ഷമീർ കുന്നമംഗലവും ജി.ജി ടീമിന്റെയും നേതൃത്വത്തിൽ സമാഹരിച്ചത് 97 ലക്ഷം രൂപയായിരുന്നു.ബാക്കി വന്ന 37 ലക്ഷം രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 67 നിർദ്ധന രോഗികൾക്ക് കൈമാറി.കരിപ്പൂർ നടന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി,സി.എസ് ശ്രീജ,ജെ.ആർ പത്മകുമാർ,ഹരികേശൻ നായർ,മഹേന്ദ്രൻ ആചാരി.പൂവത്തൂർ ജയൻ തുടങ്ങിയവർ സംസാരിച്ചു.ചികിത്സാ സഹായ ഫണ്ടിനായി ജനകീയ കമ്മറ്റി ഭാരവാഹികളായ കരിപ്പൂർ ഷിബു,ഗീതാകുമാരി,ആലപ്പുറം പ്രശാന്ത്,ശ്രീകാന്ത്,മണികണ്ഠൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.ചികിത്സക്കായി ഋതിക കഴിഞ്ഞ ദിവസം വെല്ലൂരിലേക്ക് പോയി.