
വെഞ്ഞാറമൂട്: തീ പിടിത്തത്തിൽ ടയറുകൾ കത്തി നശിച്ചു. വെമ്പായം ജംഗ്ഷന് സമീപമുള്ള രാജൻ ടയർ വർക്സിന്റെ മുൻവശത്ത് അടുക്കി വച്ചിരുന്ന പഴയ ടയറുകളും പുനരുപയോഗത്തിന് വച്ചിരുന്ന പഴയ ടയറുകളുമാണ് കത്തി നശിച്ചത്. കഴിഞ്ഞ രാത്രി 12 ഓടെയായിരുന്ന സംഭവം.
അത് വഴി വന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറാണ് ടയറിൽ നിന്നമ തീ ഉയരുന്നത് കണ്ടത്. അദ്ദേഹം ബസ് നിറുത്തി നാട്ടുകാരെ വിവരമറിയിച്ച് തീ കെടുത്താൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.