
കല്ലമ്പലം:ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ മദ്ധ്യവയസ്കൻ അറസ്റ്റിൽ.രമണനാണ് (47) പിടിയിലായത്.ഇക്കഴിഞ്ഞ 8 നാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ ജോലിക്കുപോയ സമയം ബന്ധുവീട്ടിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ കേക്ക് നൽകാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഇത് ഭയന്ന് കുട്ടി ആരോടും വിവരം പറഞ്ഞില്ല.അടുത്ത ദിവസം വീണ്ടും പ്രതി കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വിളിക്കുകയും കുട്ടി ഭയന്ന് വീട്ടുകാരോട് വിവരം പറയുകയുമായിരുന്നു. തുടർന്ന് രക്ഷിതാക്കൾ കല്ലമ്പലം പൊലീസിൽ നൽകിയ പരാതി തുടർന്ന് പ്രതിയെ പിടികൂടി. കല്ലമ്പലം സി.ഐ ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ,വിജയകുമാർ,അനിൽകുമാർ,ജയൻ,എ.എസ്.ഐമാരായ സുനിൽകുമാർ,നജീബ്, എസ്.സി.പി.ഒമാരായ ഹരിമോൻ,അജിത്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.