
കിടിലൻ ലുക്കിൽ സമൂഹമാദ്ധ്യമത്തിൽ മമ്മൂട്ടി പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. വെളുപ്പ് ഷർട്ടും ക്രീം കളർ പാന്റ്‌സും ധരിച്ച് കൂളിംഗ് ഗ്ളാസും വച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രം വൈറലാവുകയും ചെയ്തു. മുൻപും സമൂഹമാദ്ധ്യമത്തിൽ മമ്മൂട്ടി തന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ‌്‌മപർവം ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടിചിത്രം. മാർച്ച് 3നാണ് ചിത്രം റിലീസ് ചെയ്യുക. സി.ബി.ഐ സീരിസിന്റെ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. മമ്മൂട്ടിയും ലിജോയും ആദ്യമാണ് ഒന്നിക്കുന്നത്.