തിരു: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സി.ഇ.ടി.എ ഗ്യാലക്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ (www.cetagalaxytrust.com) പത്തു വർഷത്തെ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി നിർമ്മിച്ച 'ദിശാനക്ഷത്രങ്ങൾ' എന്ന ഷോർട്ട് ഫിലിം പ്രൊഫ. ഗോപിനാഥ് മുതുകാട് യൂട്യൂബിൽ റിലീസ് ചെയ്തു. നടി മാലാ പാർവ്വതി, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജിജി സി.വി, ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സതീഷ്‌കുമാർ എന്നിവരും സംസാരിച്ചു.സിനിമ സംവിധാനം ചെയ്തത് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത ആർക്കിടെക്ടുമായ അഭയകുമാർ നാലുകെട്ടിലാണ്. ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ബിജു ആർ.എസിന്റെ കഥയെ ആധാരമാക്കി,ട്രസ്റ്റിന്റെ അഭ്യുദയകാംക്ഷികൾക്കായി ഇൻക്ബോട്ട് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ഹ്രസ്വചിത്രത്തിൽ,മാലാ പാർവതി, ശ്രീജി ഗോപിനാഥ്,യുവ മോഡലും,ഗായത്രി ശ്രീലത,പുതുമുഖ നടനായ അഖിലേഷ് നാലുകെട്ടിൽ,ബാലതാരമായ തേജസ്വിനി പ്രവീൺ,സ്വപ്ന അഭയ് എന്നിവരാണ് അഭിനിയിച്ചിരിക്കുന്നത്.