kepco-chicken-stall

തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന കെപ്‌കോ ചിക്കനും അനുബന്ധ ഉത്പന്നങ്ങളും വിൽക്കുന്നതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഏജൻസികൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുളളവർ സ്വന്തം വിശദാംശങ്ങളും ഏജൻസി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലവും വ്യക്തമാക്കി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 28ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, സംസ്ഥാന പൗൾട്രി വികസനകോർപ്പറേഷൻ,പേട്ട, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്‌ക്കണം. ഫോൺ : 9495000921, 9495000918 .