തിരുവനന്തപുരം: കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആർ.ടി.പി.സി.ആർ - 300, ആന്റിജൻ - 100 എന്നിങ്ങനെയായി കുറച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിരക്ക് കുറവാണെന്ന വാദം തെറ്റാണെന്നും കൊവിഡ് പരിശോധിക്കാനുള്ള ഹോം ടെസ്റ്റ് കിറ്റിന് 320 രൂപ വരെ ഇൗടാക്കുമ്പോഴാണ് സ്വകാര്യ ലാബുകളിൽ ആന്റിജൻ ടെസ്റ്റിന് 100 രൂപ മതിയെന്ന് തീരുമാനിക്കുന്നതെന്നും അവർ പറഞ്ഞു. മറ്റ് ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയായും ആന്റിജൻ ടെസ്റ്റ് നിരക്ക് 300 രൂപയായും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഡി.എം.ഒയ്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി.

ജില്ലാ പ്രസിഡന്റ് ഡോ.ജി. ഗോപിനാഥ്, വൈസ് പ്രസിഡന്റ് സുകു സി. ഉമ്മൻ, സെക്രട്ടറി ജോയി ദാസ്. ആർ, ട്രഷറർ ജോയി ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ചെറിയാൻ ഐ.സി, ദേവീ സ്‌കാൻസ് ഉടമ നൗഷാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.