
നെയ്യാറ്റിൻകര:വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദിൻ അനുസ്മരണം നടത്തി.നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാൻക്ലിൻ,വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.സാദത്ത്,നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബു രാജ് കൃഷ്ണ,വിവിധ സംഘടന നേതാക്കളായ ജയധരൻ നായർ ,ബാലചന്ദ്രൻ,ബിനു മരുതത്തൂർ,വേണുഗോപാൽ,ബാബു എസ്.നായർ, എ.എൽ സതീഷ്,ക്യാപ്പിറ്റൽ വിജയൻ,ശ്രീധരൻ നായർ,ആന്റണി അലൻ തുടങ്ങിയവർ പങ്കെടുത്തു.