
തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ വഴുതയ്ക്കാട് പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ പേപ്പർബാഗ് നിർമ്മാണത്തിൽ 10 ദിവസത്തെ സൗജന്യ പരിശീലന പരിപാടി 21ന് ആരംഭിക്കും. രാവിലെ 10 മുതൽ 5 വരെയായിരിക്കും പരിശീലനം. പരിശീലനശേഷം വിവിധ സർക്കാർ സബ്സിഡിയുള്ള വായ്പാ പദ്ധതികളിലൂടെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് സംരംഭം ആരംഭിക്കാനുള്ള സഹായവും ലഭിക്കും. ബി.പി.എൽ വിഭാഗക്കാർ, സ്ത്രീകൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്ക് മുൻഗണന. താല്പര്യമുള്ളവർക്ക് 0471 2322430 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്ത് 19 ന് നടക്കുന്ന ടെലിഫോൺ ഇന്റർവ്യൂവിൽ പങ്കെടുക്കാം.