
വെള്ളറട: സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്ഥി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടപ്പനമൂട്ടിൽ നിർമ്മിച്ച കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പുത്തൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി, ലാലിജോൺ, നിസാർ, ജയൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കുടപ്പനമൂട് ബാദുഷ, പി.എം. ഹനീഫ, അപ്പുക്കുട്ടൻ, ജില്ലാ മെഡിക്കൽ ഓഫീസർ ജോസ്. ജി. ഡിക്രൂസ്, ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയർ പ്രവീൺ കുമാർ, തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജികുമാർ സ്വാഗതവും സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. കുടപ്പനമൂട് സ്വദേശി അബ്ദുൽ അസീസ്, പിതാവ് നൂഹപ്പയുടെ സ്മരണാർത്ഥം സൗജന്യമായി നൽകിയ സ്ഥലത്താണ് ഉപകേന്ദ്രം നിർമ്മിച്ചത്. 25 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. ഇരുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം ഡോക്ടർമാരുടെ സേവനം ലഭ്യമാകും.