
ബാലരാമപുരം:സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ പൊതുപ്രവർത്തകർ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ പറഞ്ഞു.കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള അംഗത്വ കാർഡും പാസ്ബുക്കും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.കെ.എം.യു പള്ളിച്ചൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകതൊഴിലാളി കൂട്ടായ്മയും അംഗത്വ കാർഡ് വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.എം. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ ,സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുരേഷ് മിത്ര, എൻ. ഡി.ഭുവനചന്ദ്രൻ, എ. ഐ. ടി. യു. സി മേഖലാ സെക്രട്ടറി ജെ. സനിൽകുമാർ,ബി.കെ.എം.യു നേതാവ് തുമ്പോട് സുധാകരൻ ,എ.ഐ.വൈ.എഫ് നേതാവ് പള്ളിച്ചൽസുനിൽ എന്നിവർ സംസാരിച്ചു.