വെള്ളറട:ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും പുനപ്രതിഷ്ഠാ വാർഷികവും 25ന് തുടങ്ങി മാർച്ച് 1ന് ആറാട്ടോടുകൂടി സമാപിക്കും. 25ന് രാവിലെ 10നു മേൽ 10. 30 നകം തൃക്കൊടിയേറ്റ് നടക്കും.ഉത്സവ ദിവസങ്ങളിൽ രാവിലെ 4. 30ന് പള്ളിയുണർത്തൽ, 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6. 30ന് ഉഷപൂജ, 7ന് നവക പഞ്ചഗവ്യം, 8ന് പന്തീരടി പൂജ, 11. 30ന് ഉച്ചപൂജ, തുടർന്ന് ശ്രീഭൂതബലി, വൈകിട്ട് 5ന് തിരുനടതുറക്കൽ, 6. 30ന് വിശേഷാൽ ദീപാരാധന, രാത്രി 7. 30ന് പ്രസാദ വിതരണം 8ന് അത്താഴപൂജ , 8. 30ന് ശ്രീഭൂതബലി,25ന് വൈകിട്ട് 6. 40 ന് പ്രഭാഷണം ഗുരുദേവ ദർശനങ്ങളുടെ പ്രശസ്തി ശാഖാ സെക്രട്ടറി ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ, കള്ളിക്കാട് സുദർശനൻ​ തുടങ്ങിയവർ സംസാരിക്കും. 7ന് വെള്ളറട ശ്രീനടത്തിന്റെ ശാസ്ത്രീയ നൃത്തം അരങ്ങേറ്റം,​ 26ന് വൈകിട്ട് 6. 40ന് ശ്രീനാരായണ ധർമ്മ പ്രചരണ സമ്മേളനം കെ. മരളീധരൻ എം. പി ഉദ്ഘാടനം ചെയ്യും. സി. കെ ഹരീന്ദ്രൻ എം. എൽ.എ അദ്ധ്യക്ഷത വഹിക്കും. 28ന് രാവിലെ 9ന് കലശാഭിഷേകം,​ വൈകിട്ട് 7ന് മഹദേവന് പൂമൂടൽ,​ കാവടി,​ വിളക്ക്കെട്ട് എഴുന്നള്ളത്ത്,മാർച്ച് 1 മഹാശിവരാത്രി രാവിലെ 7ന് ഹാലാസ്യപാരായണം,​ 9ന് പൊങ്കാല,​ 9. 15ന് ശിവരാത്രി മാഹാത്മ്യം പ്രഭാഷണം അഡ്വ: എസ്. ശ്രീധരൻ ,​ 9. 30ന് 108 കലശം,​ കളഭപൂജ,​ കളഭാഭിഷേകം,​ ഉപദേവതമാർക്ക് കലശപൂജ,​ തുടർന്ന് കലശാഭിഷേകം,​ 11. 30ന് പൊങ്കാല നിവേദ്യം,​ രാത്രി 6. 45ന് പുഷ്പാഭിഷേകം,​ 8. 45 മുതൽ യാമപൂജ ആരംഭം,​ 3. 30ന് ആറാട്ടിന് പുറപ്പെടൽ. 5ന് തിരിച്ചെഴുന്നള്ളത്ത്. 5. 45ന് പഞ്ചവിംശതി കലശം മഹാനിവേദ്യം തുടർന്ന് നടഅടയ്ക്കൽ.