icfoss

തിരുവനന്തപുരം: കേരളസർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ് എന്നിവയാണ് കോഴ്സുകൾ. മാർച്ച് ഒന്നിന് ക്ലാസ് ആരംഭിക്കും.
ദിവസം രണ്ട് മണിക്കുർ വീതമായിരിക്കും ക്ലാസ്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സായാഹ്ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്.
ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൂഡിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താൽപര്യമുള്ളവർ https;//icfoss.in/events എന്ന വെബ്‌സൈറ്റിലൂടെ 2022 26 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: ഫോൺ.7356610110,0471 2413013, 9400225962