തിരുവനന്തപുരം:നെടുമങ്ങാട് ഇരിഞ്ചയം കുഴിവിള ശ്രീ മഹാദുർഗാ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ടാ വാർഷികവും ഉത്രം ആറാട്ട് മഹോത്സവവും ആരംഭിച്ചു.ഇന്ന് രാവിലെ ക്ഷേത്രചടങ്ങുകൾ. 9ന് സമൂഹപൊങ്കാല, 12ന് അന്നദാനം. വൈകിട്ട് 5ന് ദേശതാലപ്പൊലി മാലഘോഷയാത്ര. 8.30ന് അത്താഴപൂജ. നാളെ 6ന് മഹാഗണപതി ഹോമം. രാവിലെ 10.30ന് വിശേഷാൽ ആയില്യപൂജയും നാഗരൂട്ടും. വൈകിട്ട് 6.15ന് മഹാദീപാരാധന, ഭദ്രകാളിപ്പാട്ട്, 8.30ന് അത്താഴപൂജ. 17ന് രാവിലെ 7ന് ഉഷപൂജ, ഭദ്രകാളിപ്പാട്ട്. 10ന് നവകം പഞ്ചഗവ്യ കലശപൂജ. വൈകിട്ട് 7ന് മഹാദീപാരാധന, 9ന് അത്താഴപൂജ. 18ന് രാവിലെ 6ന് മഹാഗണപതി ഹോമം, 10ന് നവകം പഞ്ചഗവ്യ കലശപൂജ. വൈകിട്ട് 5ന് ലളിതസഹസ്ര നാമാർച്ചന, 6.30ന് ഭദ്രകാളിപ്പാട്ട്, 8ന് അത്താഴപൂജ. 19ന് ഉത്സവം സമാപിക്കും.