വെഞ്ഞാറമൂട്: ഓട്ടോയിൽ കാറിടിച്ച് ഓട്ടോ യാത്രക്കാരനായ ഹോട്ടൽ ഉടമയ്ക്ക് പരിക്ക്.വെഞ്ഞാറമൂട് ചിന്തു ഹോട്ടൽ ഉടമ സുജീനനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഭാഗത്തും നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സുജീനൻ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ മുക്കുന്നൂർ വെച്ച് അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നത്രേ.തുടർന്ന് നിർത്താതെപോയ കാർ ആലന്തറ ത്രിവേണി ജംഗ്ഷനിൽ വച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.കാർ ഡ്രൈവർ സെയ്ദലിയെ പൊലീസ് കസ്റ്റഡിൽ എടുത്തു.