തിരുവനന്തപുരം:കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ സർഗയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.15ന് എം.എൻ.വി.ജി. അടിയോടി ഹാളിൽ ഒ.എൻ.വി. സ്മൃതി നടക്കും.മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ അനുസ്മരണ പ്രഭാഷണം നടത്തും.കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുധികുമാർ .എസ്, പ്രസിഡന്റ് അഭിലാഷ് .ടി.കെ,സർഗ കൺവീനർ ജിഗീഷ്.ടി എന്നിവർ സംസാരിക്കും.തുടർന്ന് ഒ.എൻ.വിയുടെ ഗാനങ്ങൾ കോർത്തിണക്കി സെക്രട്ടേറിയറ്റിലെ ഗായകസംഘം അവതരിപ്പിക്കുന്ന ഗാനാഞ്ജലിയും നടക്കും.