
തിരുവനന്തപുരം: ജമ്മുകാശ്‌മീരിലെ പുൽവാമ ഭീകരാക്രമണത്തിന്റെ മൂന്നാം വാർഷികത്തിൽ അഖില ഭാരതീയ പൂർവസൈനിക് സേവാ പരിഷത്ത് ജില്ലാകമ്മിറ്റിയുടെ പാളയം യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. റിട്ടയേർഡ് കേണൽമാരായ ആർ.ജി.നായർ,സുധാകരൻ നായർ എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിച്ചു. എ.ബി.പി.എസ്.എസ്.പി ജില്ലാപ്രസിഡന്റ് അജയൻ ആർ,ജില്ലാസെക്രട്ടറി രാജീവ് ഉണ്ണിത്താൻ,തിരുവനന്തപുരം മഹാനഗരം സംയോജകരായ ആർ.ശ്രീകുമാർ,അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.