തിരുവനന്തപുരം:പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകരായ അറുനൂറോളം പേർക്ക് കൊവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു.മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.മന്ത്രി ആന്റണി രാജു,എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി എന്നിവർ സം‌സാരിച്ചു.പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.ജി.പരമേശ്വരൻ നായർ,എസ്.ആർ. ശക്തിധരൻ,ഐ ബി എസ് സോഫ്ട് വെയർ പ്രതിനിധി മാത്യു ജോഷ്വാ,സംഘമൈത്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ആർ.ബാലചന്ദ്രൻ നായർ എന്നിവരെ പൊന്നാട അണിയിച്ചു.ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.