തിരുവനന്തപുരം: ടെക്‌നോപാർക്കും ഇൻഫോപാർക്കും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഐ.ടി സർവീസസ് കമ്പനിയായ എക്‌സ്‌പീരിയോൺ ടെക്‌നോളജീസ് ചൈതന്യ ഐ ഹോസ്‌പിറ്റലുമായി കൈകോർത്ത് സൗജന്യ കാഴ്ച പരിശോധനയ്‌ക്ക് അവസരമൊരുക്കുന്നു. സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുന്നത്.
ചൈതന്യ ഐ ഹോസ്‌പിറ്റലിന്റെ തിരുവനന്തപുരം (കേശവദാസപുരം, കരമന), എറണാകുളം (രവിപുരം, പാലാരിവട്ടം), കോട്ടയം, കൊല്ലം, തിരുവല്ല സെന്ററുകളിലാണ് പരിശോധനയും ശസ്ത്രക്രിയയും നടത്തുക. അർഹരായ 50 പേരുടെ തിമിര ശസ്ത്രക്രിയയ്ക്ക് വേണ്ട മുഴുവൻ ചെലവുകളും എക്‌സ്‌പീരിയോൺ ടെക്‌നോളജീസ് വഹിക്കും. തിമിര ശസ്ത്രക്രിയയ്ക്ക് താത്പര്യമുള്ളവർ തിരുവനന്തപുരത്ത് ദീപക് (8921071153), മെഹ്ബൂബ് (9995444076), കൊച്ചിയിൽ അനീഷ് ( 9961116007 ), വിഷ്ണു ( 9947037626 ) എന്നിവരുമായി ബന്ധപ്പെടാം. പേര്, സ്ഥലം, ഫോൺ നമ്പർ എന്നീ വിവരങ്ങളുൾപ്പെടെ ഫെബ്രുവരി 28ന് മുമ്പായി രജിസ്റ്റർ ചെയ്യണം.