
തിരുവനന്തപുരം: ബീറ്റ് ഫോറസ്റ്റ് ഓഫീസർ ,ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തുടങ്ങി 35 തസ്തികകളിലേക്ക് സംസ്ഥാന, ജില്ലാ തല, എൻ.സി.എ, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് എന്നീ വിഭാഗങ്ങളിലായി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം നടത്തും
തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്.- ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 108/2021) തസ്തികയിൽ അഭിമുഖം നടത്തും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
ഇടുക്കിയിൽ ജുഡഷ്യൽ (സിവിൽ) വകുപ്പിൽ ഡഫേദാർ (കാറ്റഗറി നമ്പർ 246/2020) തസ്‌തികയിൽ സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
വയനാട്ടിൽ വിവിധ വകുപ്പുകളിൽ സാർജന്റ്- ഒന്നാം എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ 462/2019), കാസർഗോഡിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് - കന്നടയും മലയാളവും അറിയാവുന്നവർ - രണ്ടാം എൻ.സി.എ- എൽ.സി./എ.ഐ, ഹിന്ദുനാടാർ, എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ362/2018, 363/2018, 364/2018) എന്നീ തസ്‌തികയിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും