chenthi

തിരുവനന്തപുരം: എൽ.പി.എസ്.സിയിൽ ഗ്രൂപ്പ് ഹെഡ് മെക്കാനിക്കൽ എൻജിനിയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. രജി ജോസഫിനെ ചേന്തി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. അസോസിയേഷൻ കുടുംബാംഗം കൂടിയാണ് അദ്ദേഹം.

അനുമോദന യോഗം പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷനായി. മുഖ്യരക്ഷാധികാരി ജേക്കബ് കെ. എബ്രഹാം, എസ്. സനൽകുമാർ, സി.യശോധരൻ, പി. ഭുവനചന്ദ്രൻ, ചേന്തി സാംസ്‌കാരിക നിലയം സെക്രട്ടറി കോൺട്രാക്ടർ ടി. ശശിധരൻ, രവീന്ദ്രനാഥൻ നായർ, ആർട്ടിസ്റ്റ് സുനിൽ കുമാർ, പി.കെ. രവികുമാർ, എൻ.ജയകുമാർ, തങ്കമണി, ടി. അശോക് കുമാർ, സന്തോഷ് ചേന്തി തുടങ്ങിയവർ സംസാരിച്ചു.