
വർക്കല: കടയുടെ മുന്നിലേക്ക് കാർ ഇടിച്ചുകയറി ഗേറ്റും മതിലും തകർന്നു. തച്ചൻകോണത്ത് രാജേന്ദ്രപ്രസാദിന്റെ ഉടമസ്ഥതയിലുള്ള രാജാ സ്റ്റോറിലേക്കാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ കാർ ഇടിച്ച് കയറിയത്. വർക്കലയിൽ നിന്നും താഴെ വെട്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ നിയന്ത്രണം തെറ്റി റോഡിന്റെ എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഉടമ കടയിലുണ്ടായിരുന്നു. ഇരുവർക്കും പരിക്കേറ്റില്ല. കാറിന്റെ മുൻഭാഗം തകർന്നു.