general

ബാലരാമപുരം:എസ്.എൻ.ഡി.പി ശാഖാ നമ്പർ 1090 അന്തിയൂർ കല്ലുംമൂട് ശ്രീമഹാദേവീക്ഷേത്രശിലാസ്ഥാപനം ക്ഷേത്ര തന്ത്രി സൂര്യമംഗംലം സുഗതൻ പോറ്റിയുടെയും ക്ഷേത്ര സ്ഥപതി കൈമനം സുനിൽ പ്രസാദിന്റെയും സാന്നിദ്ധ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം മഠാധിപതി ശുഭാംഗാനന്ദ സ്വാമി ഭദ്രദീപം കൊളുത്തി നിർവഹിച്ചു.അനുബന്ധിച്ച് നടന്ന സമ്മേളനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.എം.എൽ.എമാരായ അഡ്വ.എം.വിൻസെന്റ്,​കെ.ആൻസലൻ,​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ,​ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.വിനോദ് കോട്ടുകാൽ പ്രൊഫ.രാമകൃഷ്ണപിള്ള,​കോവളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ്,​അതിയന്നൂർ പഞ്ചായത്ത് മെമ്പർമാരായ കെ.സുധാകരൻ,​ശ്രീകല എന്നിവർ സംബന്ധിച്ചു.