uthaman

തിരുവനന്തപുരം:അഞ്ചാം ക്ളാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാൻ ശ്രമിച്ച കുമാരപുരം പൂന്തിറോഡ് പുത്തൻവിള സ്വദേശിയും അണമുഖം ഉഭരോമയിൽ താമസക്കാരനുമായ ഉത്തമന് (67)​ എട്ട് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണമെന്നും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ഉത്തരവിട്ടു.സ്കൂളിലെ സമരത്തെ തുടർന്ന് അപ്പൂപ്പന്റെ വീട്ടിലെത്തിയ അഞ്ചാം ക്ലാസുകാരൻ നോട്ട് ബുക്ക് വാങ്ങാനാണ് പൂന്തി റോഡിൽ പ്രതി നടത്തുന്ന ഉഭരോമ ഫാൻസി സ്റ്റോറിൽ പോയത്.നോട്ട് ബുക്ക് കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കടയ്ക്കക്കത്തു കടത്തിയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.ഭയന്ന് നിലവിളിച്ച 10 വയസുകാരന്റെ വായ് പൊത്തിയ പ്രതി വിവരം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.അമ്മ കാര്യം തിരക്കിയപ്പോഴാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്.

ചെറുമകന്റെ പ്രായമുളള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി നിയമത്തിന്റെ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.കുട്ടിയും കുടുംബവും അനുഭവിച്ച മാനസിക ദുഃഖം കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ലെന്നും ഉത്തരവിൽ പറയുന്നു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.