തിരുവനന്തപുരം: ജില്ലയിലെ ജലജീവൻ മിഷൻ പദ്ധതി 2024 പൂർത്തിയാക്കാൻ കളക്ടർ നവജ്യോത് ഖോസയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ അംഗങ്ങളുടെ യോഗത്തിൽ തീരുമാനമായി. ജില്ലയിൽ മൊത്തം 6,86,069 കണക്ഷനുകളാണ് നൽകേണ്ടത്.ഇതിൽ 1,078,00 കണക്ഷനുകൾ നൽകി.3,52,851 പദ്ധതികൾക്ക് ഭരണാനുമതിയും ബാക്കിയുള്ള പദ്ധതികൾക്ക് സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. നിർവഹണ സഹായ ഏജൻസികളുടെ പേമെന്റ് അനുവദിക്കുന്നത്. നിലവിലെ പരിശോധന ഏജൻസിയുടെ പുരോഗതി, ഭൂജലവകുപ്പ് ജലജീവൻ മിഷൻ പ്രവൃത്തികളുടെ പരിശോധനയ്ക്ക് ഏജൻസികളെ നിയമിക്കുന്നത് തുടങ്ങിയവ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽ കുമാർ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ.എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോണി മാത്യു,ജില്ലാ പ്ലാനിംഗ് ഓഫീസർ ജഗൽ കുമാർ,ജലജീവൻ മിഷൻ മെമ്പർ സെക്രട്ടറി നൗഷാദ്.എ, എക്സിക്യൂട്ടീവ് എൻജിനീയർ (പ്രോജക്ട്) അജീഷ് കുമാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.