
തിരുവനന്തപുരം: പ്രശസ്ത പത്രപ്രവർത്തകൻ ഹരി എസ്. കർത്തയെ ഗവർണറുടെ അഡിഷണൽ പി.എ ആയി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ദീർഘകാലത്തെ പത്രപ്രവർത്തന പരിചയമുള്ള ഹരി എസ്. കർത്ത, ജന്മഭൂമി ചീഫ് എഡിറ്ററായും ഇക്കണോമിക്സ് ടൈംസിന്റെ കേരളത്തിലെ കറസ്പോണ്ടാന്റായും പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. കുമ്മനം രാജശേഖരൻ മത്സരിച്ചപ്പോഴെല്ലാം മീഡിയ സെൽ കൺവീനറായിരുന്നു. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ്.