
പാലക്കാട്: പാലക്കാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സർക്കാരിന് 75 ലക്ഷം രൂപ ചെലവായെന്നാണ്
ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രാഥമിക കണക്ക്.
കോസ്റ്റ് ഗാർഡ്, വ്യോമസേന എന്നിവയുടെ ഹെലികോപ്ടർ, കരസേന, എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, പൊലീസ്, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർക്ക് മാത്രമായി 50 ലക്ഷം ചെലവായി. ബില്ലുകൾ പലതും കിട്ടാനുള്ളതിനാൽ ചെലവ് ഇനിയും ഉയരും. കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയായിരുന്നു ചെലവ്. വ്യോമസേനാ കോപ്ടറിന്റെ ചെലവും ലക്ഷം കടന്നു. കരസേനയുടെതുൾപ്പടെയുള്ള ദൗത്യസംഘങ്ങൾക്കായി ചെലവിട്ടത് 15 ലക്ഷം. എൻഡിആർഎഫ്, പ്രാദേശിക ഗതാഗത സൗകര്യങ്ങൾ, മറ്റ് അനുബന്ധ ചെലവ് ഉൾപ്പടെ 30 ലക്ഷത്തിലേറെ ചെലവായി.