തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകളുപയോഗിച്ച് 21കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി വി.കെ. പ്രശാന്ത് എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. കിഫ്ബി ഫണ്ടിൽ നിന്ന് 5.9 കോടി ചെലവിട്ട് മൂന്ന് നിലകളിലായി നിർമ്മിച്ച ആറ് ലൈബ്രറി ബ്ളോക്കുകളുള്ള ലബോറട്ടറി നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ എസ് എന്നിവർ മുഖ്യാതിഥികളാവും. കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന് വേണ്ടിയാണ് മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക് ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കിയതെന്നും പ്രശാന്ത് പറഞ്ഞു.
പുതിയ ലൈബ്രറി, ലബോറട്ടറി, ടോയ്‌ലെറ്റ് ബ്ലോക്കുകൾ, കാമ്പസിനകത്തെ റോഡ് എന്നിവ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. 30 കോടിയുടെ വികസനമാണ് കോളേജിൽ ഇതുവരെ നടത്തിയത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന് 340 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പേരൂർക്കടയിലെ ഓവർബ്രിഡ്ജ് ഉൾപ്പെടെ സിനിമോൾ കെ.ജി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മോഹൻ എസ്, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എ.ഷാജഹാൻ, കംപ്യൂട്ടർ സയൻസ് വകുപ്പ് മേധാവി മനോജ് പി.എസ് എന്നിവരും പങ്കെടുത്തു.