
തിരുവനന്തപുരം: ഇ - ഫയലിംഗ് സംവിധാനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ട്രിവാൻഡ്രം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകർ ജില്ലയിൽ കരിദിനം ആചരിച്ചു.കോടതിയുടെ വെർച്വൽ ഹിയറിംഗിൽ വീഡിയോ ഒാഫ് ചെയ്ത ഓഡിയോ സബ്മിഷൻ മാത്രം നടത്തി ഇ - ഫയലിംഗിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി.അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ആനയറ ഷാജി,സെക്രട്ടറി പ്രജീസ് ഫസിൽ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജുൻ കൃഷ്‌ണ,ഹരികൃഷ്‌ണൻ,ധന്യ യു.ഡി,സരിത വി.ആർ,ആദർശ് അനന്തപുരി എന്നിവർ നേതൃത്വം നൽകി.