തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ നിർണായക ചുവടുവയ്പ്പാണ് കോട്ടയം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവരുടെ ശസ്ത്രക്രിയ സൗജന്യമായാണ് ചെയ്യുന്നത്. ആരോഗ്യ മേഖലയിൽ ഇതൊരു വലിയ നേട്ടത്തിന് വഴിതെളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ രോഗിയുടെ ബന്ധുക്കൾ എന്നിവരുമായി മന്ത്രി ആശയ വിനിമയം നടത്തി.