തിരുവനന്തപുരം:കേരളത്തിലെ വിവിധ ജയിലുകളിൽ നിന്ന് ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രതീക്ഷ അതിജീവനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചു.തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തനം.ശിക്ഷാകാലം പൂർത്തിയാക്കി പുറത്തുവരുന്നവർ സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടുന്ന അവസ്ഥ ഇല്ലാതാക്കി അവരെ പുനരധിവസിപ്പിക്കുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം.ഭാരവാഹികളായി അഡ്വ:ഹരിശങ്കർ (പ്രസിഡന്റ്),​സനീഷ് (സെക്രട്ടറി), റഫീഖ് (ട്രഷറർ)​,​ ഹബീബ് (വൈസ് പ്രസിഡന്റ് )​,​രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറി)​,​ബിജു,അഡ്വ.അബ്ദുൽ സിജി എന്നിവരെ തിരഞ്ഞെടുത്തു.