തിരുവനന്തപുരം: നിരോധിത ലഹരിവസ്തുവായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേരെ പൂജപ്പുര പൊലീസ് പിടികൂടി. കരുമം മേലാങ്കോട് സ്വദേശികളായ കിരൺകുമാർ, ആനന്ദ് രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 24.79 ഗ്രാം എം.ഡി.എം.എയും 46 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചു വില്പന നടത്തുന്നതിനിടെ തിരുമല - പൂജപ്പുര റോഡിൽ വച്ചാണ് പ്രതികൾ പിടിയിലായത്. ലഹരിമരുന്ന് വിറ്റ് ലഭിച്ചതെന്ന് കരുതുന്ന 3150 രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.