
വെഞ്ഞാറമൂട്:സോമശേഖരൻ നായർ മെമ്മോറിയൽ ലൈബ്രറിയുടെ അക്ഷരക്കൂട്ടം പ്രതിമാസ സാംസ്കാരിക സംഗമത്തിന്റെ ഭാഗമായി ഒ.എൻ.വി സ്മൃതി സായാഹ്നവും അനുമോദന യോഗവും സംഘടിപ്പിച്ചു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.യുവ സിനിമാ താരം അശ്വത്ത് ലാൽ,സിനിമാ സംവിധായകൻ സജീവ് വ്യാസ എന്നിവരെ എം.എൽ.എ അനുമോദിച്ചു.ഗ്രന്ഥശാലാ പ്രസിഡന്റ് എം.എസ് രാജു അദ്ധ്യക്ഷത വഹിച്ചു.കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ബി.ബാലചന്ദ്രൻ,ജോൺ കെന്നഡി.ബി.ഗോപകുമാർ,ഗോകുൽകൃഷ്ണ,കൃഷ്ണ സുരേഷ്,ഫൗസിയ,അബ്ദുൽ ബാസിത്,ഗ്രീഷ്മ,പി.സത്യബാലൻ എന്നിവർ പങ്കെടുത്തു.ഗ്രന്ഥശാലാ സെക്രട്ടറി എസ്.ബാബു സ്വാഗതവും ഡി.ജയകുമാർ നന്ദിയും പറഞ്ഞു.