exam

തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം നടത്തും. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസവകുപ്പും അദ്ധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

മാർച്ച 31നുള്ളിൽ പാഠഭാഗങ്ങൾ തീർക്കും. അദ്ധ്യാപക സംഘടനകളുടെ അപേക്ഷ മാനിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശനിയാഴ്ചകൾ മാത്രം പ്രവൃത്തി ദിനങ്ങളായിരിക്കും. സ്കൂൾ മുഴുവൻ സമയമാക്കുന്ന 21 മുതൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമല്ല. പൊതു പരീക്ഷയിലെ ഫോക്കസ് ഏരിയ, പരീക്ഷാ തീയതി എന്നിവയിൽ നിലവിലെ തീരുമാനമനുസരിച്ച് മുന്നോട്ട് പോകും.